വൈദ്യുതി നിരക്കിൽ വർധനവുണ്ടാവില്ല : മന്ത്രി കെ. കൃഷ്ണൻകുട്ടി

കൊച്ചി : വൈദ്യുതി നിരക്കിൽ വർധനവുണ്ടാവില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇന്ധന സർചാർജ് നിരക്ക് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. റെഗുലേറ്ററി കമ്മീഷന്റെ നിർദേശത്തിൽ നിലവിൽ ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇതേക്കുറിച്ച് സർക്കാർ പഠിക്കുന്നതെയുള്ളുവെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.

അതേസമയം, കേരള വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിയമത്തിൽ ഭേദഗതി വരുത്തി. ഇതുപ്രകാരം മാസം തോറും വൈദ്യുതി ചാർജ് കൂടും. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസ വരെ കെ.എസ്.ഇ.ബിക്ക് കൂട്ടാം. ഇതിന് വൈദ്യുത റഗുലേറ്ററി കമ്മീഷന്റെ അനുമതി വേണ്ട. ഒരു സർ ചാർജ് ഈടാക്കേണ്ട കാലാവധി ആറ് മാസമാണ്. 10 പൈസക്ക് മുകളിൽ സർചാർജ് ഈടാക്കണമെങ്കിൽ വൈദ്യുത റഗുലേറ്ററി കമ്മീഷന്റെ അനുമതി വേണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group