അന്യായമായി കര്‍ഷകരെ കൊന്നൊടുക്കാന്‍ കൂട്ടുനില്‍ക്കുന്ന വനപാലകര്‍ക്കും അതിനു കുടപിടിക്കുന്നവര്ക്കുമെതിരേ ന്യായമായ രീതിയില്‍ പ്രതികരിക്കുമെന്നും നിയമങ്ങള്‍ ഉപയോഗിച്ച് ഏതറ്റംവരെയും പോകാന്‍ തയാറെടുക്കുകയാണെന്നും മുന്നറിയിപ്പ് നൽകി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും ഇന്‍ഫാം രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍. കട്ടപ്പനയില്‍ നടന്ന ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൂരവ്യാപകമായ വലിയ പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കാവുന്ന അതിശക്തമായ മുന്നേറ്റങ്ങളുടെ വ്യക്തമായ ഒരു തുടര്‍ച്ചയും തുടക്കവുമാണ് ഈ സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കാര്‍ഷിക ജില്ലാ ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ മുഖ്യപ്രഭാഷണം നടത്തി. കാര്‍ഷികജില്ലാ പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പന ഗ്രാമസമിതി ഡയറക്ടറും വികാരിയുമായ ഫാ. ജോസ് മാത്യു പറപ്പള്ളില്‍, ഫിസ്ബ് പ്രതിനിധി അലക്സ് തോമസ് പവ്വത്ത്, മാര്‍ക്കറ്റിംഗ് സെല്‍ പ്രതിനിധി കെ.കെ. സെബാസ്റ്റ്യന്‍ കൈതയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കട്ടപ്പന താലൂക്ക് പ്രസിഡന്റ് ഫാ. വര്‍ഗീസ് കുളമ്പള്ളില്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ നന്ദിയും പറഞ്ഞു.
യോഗത്തില്‍ ഇന്‍ഫാം കിസാന്‍ രത്ന 2023 ഗോള്‍ഡ് വിന്നർ ചെല്ലാര്‍കോവില്‍ ചാത്തന്‍പാറ സി.സി. കുര്യന്, സില്‍വര്‍ വിന്നര്‍ ഉപ്പുതറ മുത്തുമാക്കുഴി ഷാജി ജോസഫ്, കിസാന്‍ രത്ന ബ്രോണ്‍സ് വിന്നര്‍ ചെങ്ങളം ഇരുപ്പക്കാട്ട് ജോര്‍ജ് ജോസഫ് എന്നിവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group