കൊച്ചി :നാര്‍ക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് വിഷയങ്ങൾ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ പ്രസംഗത്തെ തുടർന്ന് സജീവ ചർച്ചയായ
സാഹചര്യത്തിൽ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്ന് സൂചന
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ച സാഹചര്യത്തില്‍ കൂടിയാണ് വിഷയം ഗൗരവമായി കാണാന്‍ കേന്ദ്ര നേതൃത്വം തയാറായിരിക്കുന്നത്.നിലവില്‍ കേരളത്തിലുണ്ടായിരിക്കുന്ന മതമാറ്റ വിവാഹങ്ങളും ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളും സംസ്ഥാന ഇന്റലിജന്‍സും നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍, മുന്‍കാല സംഭവങ്ങള്‍ കേരളത്തിലെ മതസൗഹാര്‍ദത്തിന് എതിരാകുമെന്നതിനാല്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് പുറത്തുവിട്ടിട്ടില്ല.ലൗ ജിഹാദ് സംസ്ഥാനത്തില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നത്. അതിന്റെ മുനയൊടുക്കുന്ന രീതിയിലാണ് ഇപ്പോള്‍ നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയം ഉയര്‍ന്നു വന്നിരിക്കുന്നതും.മയക്കുമരുന്നു കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന് അടിമപ്പെടുന്നവരില്‍ കോളജ് തലം മുതലുള്ള വിദ്യാര്‍ഥികളുണ്ട്.ഇവരെ ലക്ഷ്യം വച്ചുകൊണ്ട് വലിയ മാ ഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രണയത്തിന്റെ മറവില്‍ ഇതുമായി ബന്ധപ്പെട്ടു നിര്‍ബന്ധിത മതപരിവര്‍ത്തന കേസുകള്‍ സംഭവിക്കുന്നതായും പരാതികൾ ഉയർന്നുവരാറുണ്ട്. എന്നാൽ, നടപടി എടുക്കുന്നതിലെ പരിമിതിയും സാമൂഹ്യ അന്തരീക്ഷവുമാണ് പല കേസുകളും വഴുതിപ്പോകാന്‍ കാരണം. അതിനാൽ ഈ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നാണ് സൂചന.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group