പത്രപ്രവർത്തകരുടെ പുതിയ മധ്യസ്ഥനായി ടൈറ്റസ് ബ്രാൻഡ്സ്മായെ മാർപാപ്പാ പ്രഖ്യാപിക്കുമോ?

മെയ് 15 ന് വിശുദ്ധരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്ന ടൈറ്റസ് ബ്രാൻഡ്സ്മായെ പത്രപ്രവർത്തകരുടെ പ്രത്യേക മധ്യസഥനായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് അറുപതിലധികം കത്തോലിക്കാ പത്രപ്രവർത്തകർ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കത്തെഴുതി.

കർമ്മലീത്ത വൈദികനും പത്രപ്രവർത്തകനുമായിരുന്നു ടൈറ്റസ്.

സഭയ്ക്കെതിരെ അസത്യ പ്രബോധനങ്ങളും, വ്യാജ പ്രചരണങ്ങളും വ്യാപകമായിരിക്കുന്ന ആധുനിക സമൂഹത്തിൽ ടൈറ്റസിനെ പോലെയുള്ള വിശുദ്ധനായ ഒരു മധ്യസ്ഥനെ മാധ്യമ ലോകത്തിന് അത്യാവശ്യമാണെന്നാണ് പത്രലേഖകർ മെയ് 10ന് പ്രസിദ്ധീകരിച്ച കത്തിൽ പറയുന്നത്.

നാസികളുടെ പ്രബോധനങ്ങൾക്കെതിരെ തൂലികയിലൂടെ പ്രതികരിച്ച വ്യക്തിയായിരുന്നു ടൈറ്റസ്.

1942 ലാണ് കോൺസൻട്രേഷൻ ക്യാമ്പിൽ വച്ച് നാസികൾ അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

നിലവിൽ കത്തോലിക്കാ പത്രപ്രവർത്തകരുടെ മധ്യസ്ഥനായി സഭ വണങ്ങുന്നത് വിശുദ്ധ ഫ്രാൻസിസ് ദി സാലസിനെയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group