മാര്‍പാപ്പ ഇന്ത്യയിലേക്ക് എത്തുമോ? ക്ഷണo സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മേഘാലയ: ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്ന നരേന്ദ്രമോദി മേഘാലയയിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടയിലായിരുന്നു കഴിഞ്ഞ വർഷം താൻ വത്തിക്കാൻ സന്ദർശിച്ചപ്പോൾ മാർപാപ്പയെ ഔദ്യോഗികമായി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചത്. മാനവ സാഹോദര്യത്തെക്കുറിച്ചും,ലോകസമാധാനത്തെ കുറിച്ചും താൻ മാർപാപ്പയുമായി ചർച്ച നടത്തിയെന്നും മോദി കൂട്ടി ചേർത്തു.

മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു എന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ ഇന്ത്യയിലെ ക്രൈസ്തവ സമൂഹം വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. വിശ്വാസി സമൂഹം കാത്തിരിക്കുന്ന ആ പേപ്പൽ സന്ദർശനo ഉടൻ ഉണ്ടാകണമെയെന്നുള്ള പ്രാർത്ഥനയിലാണ് ഭാരതത്തിലെ കത്തോലിക്കാ സമൂഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group