ഔദ്യോഗിക ക്ഷണം ലഭിച്ചാൽ ഉത്തര കൊറിയ സന്ദർശിക്കുo : മാർപാപ്പ

ഉത്തരകൊറിയ സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടമാക്കി ഫ്രാൻസിസ് മാർപാപ്പാ.
കൊറിയൻ റേഡിയോ കെബിഎസിന് നൽകിയ അഭിമുഖത്തിലാണ്
ഔദ്യോഗിക ക്ഷണം ലഭിച്ചാൽ ഉത്തരകൊറിയ സന്ദർശിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് പാപ്പാ വെളിപ്പെടുത്തിയത്.

ഈ അഭിമുഖത്തിൽ യുദ്ധത്തെക്കുറിച്ചും അന്താരാഷ്ട്ര നിരായുധീ കരണത്തെക്കുറിച്ചും പാപ്പാ സംസാരിച്ചു.

“ഒരു വർഷം ആയുധങ്ങൾ നിർമ്മിക്കാൻ ഫണ്ട് ഉപയോഗിച്ചില്ലെങ്കിൽ, അവ ഉപയോഗിച്ച് ലോകത്തിലെ പട്ടിണി പരിഹരിക്കാനാകും.” ഫ്രാൻസിസ് മാർപാപ്പ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ, സമാധാനത്തിനായി പ്രവർത്തിക്കാൻ അദ്ദേഹം ദക്ഷിണ കൊറിയൻ ജനതയെ പ്രോത്സാഹിപ്പിക്കുകയും ദൈവം കൊറിയൻ ജനതയ്ക്കൊപ്പമുണ്ടാകാൻ തന്റെ പ്രാർത്ഥനകൾ അറിയിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group