തിരുവനന്തപുരം : വൈപ്പിന്‍ വികസന നയരേഖയില്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങളുടെ തുടര്‍നടപടിക്ക് വേണ്ട എല്ലാവിധ പിന്തുണ നല്‍കുമെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.
വൈപ്പിന്‍ വികസന സെമിനാറിനെ തുടര്‍ന്നുള്ള സമ്മേളനം വൈപ്പിന്‍-ഓച്ചന്തുരുത്ത് സഹകരണ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ കളത്തിപ്പറമ്പില്‍ പിതാവ്.
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ദ്വീപ് സമൂഹങ്ങളുടെ വികസനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി സംഘടിപ്പിച്ച വൈപ്പിന്‍ വികസന സെമിനാറില്‍ ഉയര്‍ന്നുവന്ന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ വികസന നയരേഖ തയ്യാറാക്കും. അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവിധ പിന്തുണയും നല്‍കുമെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group