ഫെബ്രുവരി പത്തൊൻപതാം തീയതി മുതൽ അഞ്ച് ദിവസത്തേക്ക് റോമൻ കൂരിയയിലെ അംഗങ്ങൾ ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം നോമ്പുകാലധ്യാനത്തിൽ പങ്കുകൊള്ളുന്നു. കഴിഞ്ഞ വർഷങ്ങളിലെന്ന പോലെ പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രസംഗകനായ കർദിനാൾ കന്താലമേസയാണ് ഈ വർഷവും ധ്യാനചിന്തകൾ പങ്കുവയ്ക്കുന്നത്. ധ്യാനത്തിന് മുന്നോടിയായി പതിനെട്ടാം തീയതി നടന്ന മധ്യാഹ്നപ്രാർത്ഥനയുടെ അവസാനം ഫ്രാൻസിസ് പാപ്പാ, പ്രാർത്ഥനയുടെ വർഷത്തിൽ ആചരിക്കുന്ന ഈ നോമ്പുകാലത്തിൽ, പ്രത്യേകമായും ജൂബിലിക്കു വേണ്ടി ഒരുങ്ങുന്ന കാലഘട്ടത്തിൽ ദൈവീകസാന്നിധ്യം തിരിച്ചറിയുവാനും, പ്രാർത്ഥിക്കുവാനും വിശ്വാസികളെ ആഹ്വാനം ചെയ്തു.
ധ്യാനത്തിന്റെ ഈ വാരത്തിൽ, വത്തിക്കാൻ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്ന സമൂഹ മാധ്യമങ്ങളിലൂടെ കർദിനാൾ കന്താലമേസയുടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ധ്യാനചിന്തയും വിശ്വാസികൾക്കായി നൽകപ്പെടും. ഒരു ദിവസം മുഴുവൻ കർത്താവിനോടൊപ്പം ആയിരിക്കുവാനും, ആത്മാവിനു ഉന്മേഷം നൽകുവാനും ഈ ഒരു മിനിറ്റ് വീഡിയോയ്ക്ക് സാധിക്കുമെന്ന് കർദിനാൾ അടിവരയിട്ടു പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group