ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മുന്നൊരുക്കങ്ങളുമായി: വിജയപുരം രൂപത

വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയും ചേർന്ന് ദുരന്തനിവാരണ പ്രവർത്തന പദ്ധതികളുടെ മുന്നൊരുക്കങ്ങൾക്ക് വേളൂർ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദൈവാലയ അങ്കണത്തിൽ തുടക്കമായി.
സമൂഹം അഭിമുഖീകരിക്കേണ്ടി വരുന്ന ദുരന്തങ്ങളെ നേരിടാൻ ജനസമൂഹത്തെ സജ്ജമാക്കാൻ തുടർച്ചയായുള്ള കർമ്മപദ്ധതികൾ ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യോഗം ചർച്ച ചെയ്തു….
ജനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ ദുരന്തങ്ങളെ ചെറുക്കാൻ പ്രാപ്തിയുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുത്തുക എന്ന താണ് പ്രസ്തുത പരിപാടിയിലൂടെ വിവക്ഷിക്കുന്നത്.
വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയും ചേർന്ന് നടത്തുന്ന ഈ പദ്ധതി നിലവിൽ കോട്ടയം,ആലപ്പുഴ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 10 വാർഡുകളിൽ ഇപ്പോൾ തന്നെ പ്രവർത്തിക്കുന്നുണ്ട്…
ദുരന്തങ്ങളെ ചെറുത്ത് നിൽക്കാനുള്ള പ്രാപ്തിയും സന്നദ്ധതയുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ
”നവജീവൻ ഡിസാസ്റ്റർ ക്ലിനിക്കുകൾ ”
എന്ന നവീന ആശയത്തിലാണ് ദുരന്തനിവാരണ പദ്ധതികൾ നടപ്പിലാക്കി വരുന്നത്.വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ
ഫാ. അഗസ്റ്റിൻ ബിനോയ് മേച്ചേരി, അസിസ്റ്റന്റ് ഡയറക്ടർ ഫാം ലിനോസ് ബിവേര, വേളൂർ സെന്റ് ജോൺ ദി ബാപ്ടിസ്റ്റ് ദൈവാലയ വികാരി
ഫാ.മാത്യൂ സുബാഷ് വ്യാകഴ,
കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് കോഓർഡിനേറ്റർ ശ്രീ അബീഷ് ആന്റണി,
വി എസ് എസ് എസ്
ഡി ആർ ആർ കോ-ഓർഡിനേറ്റർ ശ്രീ.ജോജോ ജോണി കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ ജനപ്രതിനിധികളായ ഷീല സതീശൻ, രഞ്ജിത്, സുമേഷ് തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group