മഹാമാരിക്കെതിരെ പരിശുദ്ധ അമ്മയോടൊപ്പം. ജപമാല മാരത്തണിന് ഇന്ന് സമാപനം.

കോവിഡ് പകർച്ചവ്യാധിയിൽ നിന്നും ലോകത്തെ മുഴുവൻ രക്ഷിക്കുവാനായി പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥം യാചിച്ചുകൊണ്ട് മാർപാപ്പയുടെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ ജപമാല മാരത്തണിന് ഇന്ന് സമാപനം.31 ദിന ജപമാലയജ്ഞത്തിന്റെ സമാപന തിരുക്കർമങ്ങളിലെ ലോകവ്യാപകമായ പ്രാതിനിധ്യത്തിന്റെ അടയാളമായാണ് ഈ പങ്കാളിത്തമെന്ന് വത്തിക്കാൻ വ്യക്തമാക്കി.
മേയ് 31 വൈകിട്ട് 05.40ന് വത്തിക്കാൻ ഗാർഡനിൽ പ്രതിഷ്ഠിക്കുന്ന ‘കെട്ടുകൾ അഴിക്കുന്ന’ ദൈവമാതാവിന്റെ ചിത്രത്തിനു മുന്നിൽ മാർപാപ്പ നയിക്കുന്ന ജപമാലയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എട്ട് മരിയൻ തീർത്ഥാടനകേന്ദ്രങ്ങൾ പങ്കുചേരും.
ജപമാല അർപ്പണത്തിന്റെ സമാപനത്തിൽ, കെട്ടുകൾ അഴിക്കുന്ന നാഥയുടെ ചിത്രത്തിൽ പാപ്പ കിരീടധാരണവും നടത്തും.മേയ് ഒന്നിന് വത്തിക്കാൻ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പ ഉദ്ഘാടനം കുറിച്ച റോസറി മാരത്തണിന് ഓരോ ദിവസവും വിവിധ രാജ്യങ്ങളിലെ ബസിലിക്കകളാണ് നേതൃത്വം നൽകിയത്. ഓരോ ദിവസവും വിശേഷാൽ നിയോഗങ്ങളും മാർപാപ്പ തിരഞ്ഞെടുത്ത് നൽകിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group