ഇടുക്കി: കെ.സി.വൈ .എം സംസ്ഥാനസമിതിയുടെ ആഭിമുഘ്യത്തിൽ നടത്തിയ വി ആർ വിത് വുമൺ ക്യാമ്പയിന്റെ [We are With Women campaign ] ഭാഗമായി കെ.സി.വൈ .എം ഇടുക്കി രൂപത അവതരിപ്പിച്ച ഷാഡോ ഡ്രാമ റിലീസ് ചെയ്തു. ആധുനിക സമൂഹത്തിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സമൂഹത്തെ ഉത്തരവാദിത്തമുള്ളവരും യുവജനങ്ങളെ പ്രതികരണശേഷിയുള്ളവരും ആക്കുക എന്ന ലക്ഷ്യത്തോടെ കോവിഡ് മാനദണ്ഡകൾ പാലിച്ചു കൊണ്ടാണ് ഡ്രാമ ഓൺലൈൻ റിലീസ് ചെയ്തത്. . ഇടുക്കി രൂപത കെ.സി.വൈ .എംന്റെയും വിവിധ വിങ്ങുകളുടെയും സഹകരണത്തോടെയാണ് ഷാഡോ ഡ്രാമ നിർമ്മിച്ചിരിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി അണിയിച്ചൊരുക്കിയ എല്ലാ പരിപാടികളും ഓൺലൈനിലാണ് റിലീസ് ചെയ്തത്.
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കുകയും സ്ത്രീകൾക്ക് ഇന്നത്തെ സമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ മനോബലത്തോടെയും കാര്യക്ഷമതയോടെയും നേരിടാൻ അവരെ തയാറാക്കുകയും ചെയ്യുക എന്നതാണ് വി ആർ വിത് വുമൺ ക്യാമ്പയിൻ ലക്ഷ്യംവയ്ക്കുന്ന ആശയം. സ്ത്രീ…. ഏറ്റവും മനോഹരമായ ശബ്ദം… ഭൂമിയെക്കാൾ താഴനും ഭൂമിയെപ്പോലും വിറകൊള്ളിക്കാനും ശക്തിയുള്ളവൾ… അവളുടെ ശരീരത്തെ നിനക്ക് മുറിപ്പെടുത്താം.. മനസ്സിനെയില്ല… അച്ഛന്റെ രാജകുമാരിയും അമ്മയുടെ നിഴലും സഹോദരങ്ങളുടെ കുറുമ്പത്തിയുമായി എന്നും അവൾ നിറഞ്ഞുനിൽക്കട്ടെയെന്ന ആമുഖം ഷാഡോ ഡ്രാമയുടെ മുഖ്യ ശ്രദ്ധകേന്ദ്രമായിരുന്നു. യുവതി യുവാക്കളെ ഏകോപിപ്പിച്ചുകൊണ്ട് നിരവധിയായ പ്രവർത്തനങ്ങൾക്ക് കെ.സി.വൈ.എം സംസ്ഥാനസമിതി തീരുമാനിച്ചിരുന്നെങ്കിലും കോറോണയുടെ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയായിരുന്നു.
സ്ത്രീകളെ അവരുടെ കര്മമണ്ഡലങ്ങളിൽ കൂടുതൽ പ്രോത്സാഹിപ്പിക്കാനും മുന്നോട്ടുകൊണ്ട്വരുവാനും വിവിധ രൂപതകളുടെ നേത്ര്ത്വത്തിൽ വുമൺ സെല്ലും രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്.തലശ്ശേരി അതിരൂപതയുടെ നേത്ര്ത്വത്തിൽ
കെ.സി.വൈ .എം, എസ്.എം.വൈ.എം സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് മീഡിയ സെല്ലിന് ആരംഭംകുറിച്ചത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.