സ്ത്രീകൾ നേതൃത്വ നിരയിലേക്ക് വരണം : മാർപാപ്പാ

വത്തിക്കാൻ സിറ്റി : ഉയർന്ന സ്ഥാനങ്ങളിലേക്കും, ഉത്തരവാദിത്വങ്ങളിലേക്കും സ്ത്രീകൾ കടന്നുവരണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

കത്തോലിക്ക സംഘടനയായ കാരിത്താസും യുനെസ്കോയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷണ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിനോട് അനുബന്ധിച്ച് പങ്കുവെച്ച ട്വീറ്റിലാണ് പാപ്പ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീ നേരിട്ട് പങ്കെടുത്തിരുന്നെങ്കിൽ, വിപത്കരമായ പല തീരുമാനങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും സ്ത്രീകൾ കൂടുതൽ ബഹുമാനിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ഇടപെടുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും പാപ്പ ട്വീറ്റ് ചെയ്തു. കാരിത്താസിനെ ടാഗ് ചെയ്തു കൊണ്ടാണ് പാപ്പയുടെ പോസ്റ്റ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group