വനിത പൗരോഹിത്യo; ഇടപെടല്‍ നടത്തുവാന്‍ ഒരു സിനഡിനും അധികാരമില്ല: കർദ്ദിനാൾ റോബർട്ട് സാറ

വാത്തിക്കാൻ സിറ്റി : പൗരോഹിത്യം അതുല്യമാണെന്നും ഒരു കൗൺസിലിനും സിനഡിനും സഭാധികാരികൾക്കും വനിത പൗരോഹിത്യo അംഗീകരിക്കാൻ അധികാരമില്ലായെന്നും വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ റോബർട്ട് സാറ. മെക്സിക്കോ സിറ്റിയിലെ കോൺസിലിയാർ സെമിനാരിയിൽ നടന്ന കോണ്‍ഫറന്‍സില്‍ സന്ദേശം നല്‍കുകയായിരുന്നു കർദ്ദിനാൾ.

കർത്താവ് സ്ഥാപിച്ച വിശുദ്ധ ക്രമങ്ങളുടെ കൂദാശയാണ് പൗരോഹിത്യം. അത് സാർവത്രിക സഭയ്ക്ക് സമാനമാണ്. യേശുവിനെ സംബന്ധിച്ചിടത്തോളം ആഫ്രിക്കൻ, ജർമ്മൻ, ആമസോണിയ, യൂറോപ്യൻ എന്നീ നിലകളില്‍ പൗരോഹിത്യമില്ല. പൗരോഹിത്യം അതുല്യമാണ്, അത് സാർവത്രിക സഭയില്‍ ഒന്നാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. പൗരോഹിത്യം ഒരു മഹത്തായ, നിഗൂഢ സമ്മാനമാണ്. അത് പാഴാക്കുന്നത് പാപമാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group