ഇന്നത്തെ സമൂഹത്തില്‍ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ യഥാര്‍ത്ഥ ദൈവവചനം നല്കുന്നതില് ശ്രദ്ധേയമായ സ്വാധീനമാണ് സമൂഹത്തില്‍ ചെലുത്തേണ്ടതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപും പൗരസ്ത്യവിദ്യാപീഠത്തിന്റെ ചാന്‍സലറുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ക്രൈസ്തവ ദൗത്യം സാക്ഷാത്കരിക്കാന്‍ വൈദികവൃത്തി സ്വീകരിക്കുന്നവര്‍ ക്രിസ്തുവിനോടും സഭയോടുമാണ് കടപ്പെട്ടിരിക്കുന്നതെന്ന കാര്യം മറക്കരുതെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. കോട്ടയം വടവാതുര്‍ സെന്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഒട്ടോണമസ് ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.
വ്യത്യസ്ത മതവിഭാഗങ്ങളും സംസ്കാരങ്ങളും നിറഞ്ഞുനിൽക്കുന്ന സമൂഹത്തില്‍ ക്രിസ്തുവിന്റെ മുഖമാകാനും ക്രിസ്തുവചനം പ്രഘോഷിക്കാനും കഴിയുന്നവരായി നാം മാറണം. പൗരോഹിത്യ സന്യസ്ത പരിശീലനത്തില്‍ തത്വശാസ്ത്ര അടിത്തറ പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. പൗരസ്ത്യവിദ്യാപീഠം വൈസ് ചാന്‍സലർ കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷനായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group