37-ാം ലോക യുവജന സംഗമത്തിനു നാളെ തുടക്കം. പോർച്ചുഗലിലെ ലിസ്ബണ്‍ നഗരത്തിൽ നടക്കുന്ന സംഗമത്തിൽ 151 രാജ്യങ്ങളില്‍ നിന്നായി നാല് ലക്ഷത്തിലേറെ പേര് പങ്കെടുക്കും. ഓഗസ്റ്റ് 1 മുതൽ ആറു വരെയാണ് സംഗമം നടക്കുന്നത്.
ആധുനിക സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സാഹചര്യങ്ങളുടെ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ആഗോള കത്തോലിക്കാ യുവതയെ ഒരുമിച്ചു ചേർക്കാനും യുവജനങ്ങളുടെ പ്രേഷിതത്വത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താനുമാണ് ഈ സംഗമം. രണ്ടോ മൂന്നോ വർഷത്തിന്റെ ഇടവേളകളിൽ സംഘടിപ്പിക്കുന്ന ലോക യുവജനസംഗമം 1985ൽ വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ പാപ്പയാണ് ആരംഭിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group