ലണ്ടൻ : ലോകകപ്പ് ഫുട്ബോൾ മാമ്മാങ്കത്തിൽ ഖത്തർ വേദിയാകുമ്പോൾ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് തുറന്നടിച്ച് യൂറോപ്പിലെ മെത്രാന്മർ.
ഖത്തറിൽ നടക്കുന്ന മാനുഷിക അവകാശ ലംഘനങ്ങളെ കുറിച്ച് ആഗോള സമൂഹം ബോധവാന്മാരാകണമെന്ന് യൂറോപ്യൻ മെത്രാന്മാർ പറഞ്ഞു.
ഖത്തറിൽ ഇപ്പോഴും സ്ത്രീകൾക്ക് രണ്ടാം നിരസ്ഥാനമാണ് നല്കുന്നത്. ഇസ്ലാം അല്ലാത്ത മതവിശ്വാസങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യത്തിലും പരിമിതികളുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുകയും ചെയ്യാറുണ്ട്. ഇത്തരം അവസ്ഥകളെ കണക്കിലെടുക്കുമ്പോൾ പാശ്ചാത്യ നാടിന്റെ വീക്ഷണത്തിൽ അടിച്ചമർത്തപ്പെട്ട രാജ്യവും സാമൂഹികക്രമത്തിന് പിന്നിലുമാണ് ഖത്തർ. മാത്രവുമല്ല ഖത്തറിന് യാതൊരുവിധ ഫുട്ബോൾ പാരമ്പര്യവുമില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഖത്തർ ലോകകപ്പിന് വേദിയാകുന്നതിനോട് യോജിക്കാനാവില്ലെന്ന് ബിഷപ് സ്റ്റെഫാൻ ഓസ്റ്റർ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group