അന്താരാഷ്ട്ര ഗ്രാൻഡ്പേരെന്റ്സ് ദിനം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ

മുത്തശ്ശിമാരെയും മുതിർന്നവരെയും ബഹുമാനിക്കുവാൻ  വേണ്ടി ഒരു അന്താരാഷ്‌ട്ര ദിനം സ്ഥാപിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ഞായറാഴ്ച പ്രഖ്യാപിച്ചു .പരിശുദ്ധ ആത്മാവ് ഇന്ന് പ്രായമായവരെപ്പറ്റി ചിന്തകൾ ജനിപ്പിക്കുന്നു, അവരുടെ ശബ്ദം വിലപ്പെട്ടതാണ്, കാരണം അവരുടെ ശബ്ദം ദൈവത്തെ സ്തുതിക്കുകയും ജനങ്ങളുടെ വേരുകൾ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.വാർദ്ധക്യം ഒരു സമ്മാനമാണ് ,മുത്തശ്ശിമാരാണ് തലമുറകൾ തമ്മിലുള്ള ബന്ധത്തിന്റെ ചങ്ങലകളെന്നും ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ അപ്പോസ്തോലിക കൊട്ടാരത്തിന്റെ ലൈബ്രറി നടന്ന പ്രസംഗത്തിൽ പറഞ്ഞു. പലപ്പോഴും നാം പ്രായമായവരെ മറന്നു പോകുന്നു. അവരെ സംരക്ഷിക്കുന്നതിലൂo ശുശ്രൂഷിക്കുന്നതിലൂo ഉത്സുകരാകാറില്ല അതിനാൽ ഞാൻ മുതിർന്നവർക്കായി ഒരു അന്താരാഷ്‌ട്ര ദിനം സ്ഥാപിക്കാൻ തീരുമാനിച്ചു. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു യേശുവിന്റെ മുത്തശ്ശൻമാരായ  ജോവാകിം  അന്ന  എന്നിവരുടെ തിരുനാളിനോട് അനുബന്ധിച്ച് എല്ലാവർഷവും ജൂലൈ 4  ന് ആണ് മുതിർന്നവർക്കുവേണ്ടിയുള്ള ദിനം ആചരിക്കുo ഈ വർഷം ഞായറാഴ്ച ആയതിനാൽ പ്രത്യേക കുർബാന മാർപാപ്പാ നടത്തുമെന്ന് വത്തിക്കാൻ ഡികാസ്റ്ററി ഫോർ ലൈറ്റി ഫാമിലി ലൈഫ് അറിയിച്ചു. എല്ലാവർഷവും ജനുവരി അവസാന ഞായറാഴ്ച നടക്കുന്ന ലോക കുഷ്ഠരോഗി  ദിനത്തേയും ഫ്രാൻസിസ് മാർപാപ്പ എടുത്തുകാട്ടി ,രോഗബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ചികിത്സയ്ക്കായുള്ള പ്രവർത്തനങ്ങളിൽ ലോകനേതാക്കൾ പങ്കുചേരുവാൻ ആഹ്വാനം നൽകുന്നതായും അറിയിച്ചു, ഏറ്റവും ദുർബലരായ ആളുകൾക്ക് നൽകേണ്ട ആരോഗ്യം സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും മാർപാപ്പ എടുത്തുകാട്ടി .

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group