പ്രായമായവർക്കു വേണ്ടിയുള്ള ലോക ദിനാചരണം ജൂലൈ 23ന്

യേശുവിന്റെ മുത്തശ്ശി മുത്തച്ഛന്മാരായ വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാൾ അനുസ്മരിച്ചു കൊണ്ട് മുത്തശ്ശി മുത്തച്ഛന്മാർക്കും പ്രായമായവർക്കും വേണ്ടിയുള്ള മൂന്നാം ആഗോള ദിനം ജൂലൈ 23ന്.

2021-ൽ ഫ്രാൻസിസ് പാപ്പയാണ് ഈ ദിനം സ്ഥാപിച്ചത്.

2023 ആഗസ്റ്റ് 1 മുതൽ 6 വരെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കാനിരിക്കുന്ന ലോക യുവജന ദിനവുമായുള്ള ബന്ധം പ്രകടിപ്പിക്കുന്ന “അവന്റെ കാരുണ്യം തലമുറകൾ തോറും” (ലൂക്ക 1:50) എന്ന വിഷയമാണ് ഫ്രാൻസിസ് പാപ്പ ഈ വർഷത്തെ മുത്തശ്ശീ മുത്തച്ഛന്മാർക്കും, പ്രായമായവർക്കും വേണ്ടിയുള്ള ആഗോള ദിനത്തിനായി തിരഞ്ഞെടുത്തത്. അന്നേദിവസം വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന ദിവ്യബലിക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group