പത്താമത് ലോക കുടുംബ സമ്മേളനം ജൂൺ 22 മുതൽ 26 വരെ വത്തിക്കാനിൽ പോൾ ആറാമൻ ഹാളിൽവെച്ച് നടക്കും.ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വത്തിക്കാൻ പ്രസിദ്ധീകരിച്ചു.
ലോകത്തിലേക്കും വച്ചേറ്റവും വലിയ കത്തോലിക്കാ കുടുംബ സംഗമമാണ് ഇത്. പതിനായിരക്കണക്കിന് കുടുംബങ്ങളാണ് കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നത്.എന്നാൽ കോവിഡ് മഹാമാരി മൂലമുണ്ടായ പ്രത്യാഘാതങ്ങളെ തുടർന്ന് ഈ വർഷം രണ്ടായിരം കുടുംബങ്ങൾ മാത്രമേ പങ്കെടുക്കൂ.
മൂന്നു വർഷം കൂടുമ്പോഴാണ് ലോകകുടുംബ സമ്മേളനം നടക്കുന്നത്. 120 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുക്കും. യുക്രെയ്നിൽ നിന്നുളള കുടുംബവും ഈ വർഷത്തെ സംഗമത്തിൽ പങ്കെടുക്കും.
ലെബനോൻ, സൗത്ത് ആഫ്രിക്ക, യുഎസ്, തായ് വാൻ, സ്പെയ്ൻ, ഇഡോനേഷ്യ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നാണ് പ്രഭാഷകർ എത്തുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group