ലോകപ്രശസ്ത ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂൺ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്നു. മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസമുള്ള തിളങ്ങുന്ന ചന്ദ്രബിംബത്തിന്റെ പ്രതിരൂപമാണിത്. രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
നാസയിൽ നിന്നു ലഭ്യമാക്കിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റലേഷന്റെ പ്രതലത്തിൽ പതിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ചന്ദ്രന്റെ ചെറുരൂപത്തിന്റെ കാഴ്ചാനുഭൂതി ഇതു നൽകും. ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ മ്യൂസിയം ഓഫ് മൂൺ സ്ഥിരം പ്രദർശന വസ്തുവായിരിക്കും. ഇതിന്റെ പ്രിവ്യൂ ഷോയാണ് ഡിസംബർ അഞ്ചിന് രാത്രിയിൽ നടക്കുക. ഒറ്റ രാത്രിയിലേ പ്രിവ്യൂ ഉണ്ടാകൂ എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ലൂക് ജെറോം കഴിഞ്ഞ ദിവസം കനകക്കുന്നിലെത്തി പ്രദര്‍ശന സ്ഥലം പരിശോധിച്ചിരുന്നു. യു.എസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്‌ജസ് ‘മ്യൂസിയം ഓഫ് മൂൺ’ കാണുന്നതിന് ഇന്ന് രാത്രിയിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തെത്തും. ബാഫ്റ്റ പുരസ്‌കാരം നേടിയ സംഗീതജ്ഞൻ ഡാൻ ജോൺസ് ചിട്ടപ്പെടുത്തിയ സംഗീതവും പശ്ചാത്തലത്തിലുണ്ടാകും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group