വത്തിക്കാൻ സിറ്റി : മത്സ്യബന്ധന തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നത് തടയുന്നതിന് അടിയന്തിര നടപടികൾ ആവശ്യമാണെന്ന് സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ മേധാവി കർദ്ദിനാൾ പീറ്റർ കൊദ്വൊ അപ്പിയ ടർക്സൺ (Card.Peter Kodwo Appiah Turkson).
പ്രതിവർഷം നവംബർ 21-ന് ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെടുന്ന ലോക മത്സ്യബന്ധന ദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യകത എടുത്തുകാട്ടിയത്.
ഏതൊരു കാലാവസ്ഥയിലും രാപകൽ ഭേദമന്യേ, കഠിനാദ്ധ്വാനം ചെയ്യാൻ മത്സ്യബന്ധന തൊഴിലാളികൾ നിർബന്ധിതരാകുന്നു വെന്നും തുച്ഛമായ വേതനത്തിന് നീണ്ട മണിക്കൂറുകൾ ജോലിയെടുക്കേണ്ടി വരുന്നുണ്ടെന്നും കർദ്ദിനാൾ പറഞ്ഞു.
കടലിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് അറുതി വരുത്താൻ അന്താരാഷ്ട്ര സംഘടനകളും സർക്കാരുകളും ഇടപെടണമെന്ന് സൂചിപ്പിച്ച കർദിനാൾ , അല്ലാത്തപക്ഷം, ഈ മേഖലയിൽ ദുർനടപടികൾ അവസാനിപ്പിക്കുക ദുഷ്ക്കരമായി ഭവിക്കുകയും മത്സബന്ധന വ്യവസായ മേഖലയിൽ മാനുഷികമായും സാമ്പത്തികമായും ഏറെ വില നല്കേണ്ടിവരികയും ചെയ്യുമെന്ന
മുന്നറിയിപ്പുo നൽകുന്നു.
മത്സ്യബന്ധന മേഖലയിൽ തൊഴിലാളികൾക്ക് അമിതജോലിഭാരം മൂലം ഉണ്ടകുന്ന തളർച്ച പ്രതിവർഷം 24000-ത്തിലേറെ അപകടമരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group