പാരീസ്: പാരീസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയും. പാരീസിലെ സെൻ നദിക്കരയില്‍ ഇന്ത്യൻ സമയം രാത്രി 11മണിക്കാണ് ഉദ്ഘാടന പരിപാടികള്‍ക്കു തുടക്കമാകുന്നത്. മാർച്ച് പാസ്റ്റ് ഉള്‍പ്പെടെ ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകള്‍ക്കെല്ലാം സെൻ നദി വേദിയാകും. പി വി സിന്ധു ഇന്ത്യൻ പതാകയേന്തും.
ഒളിംപിക്സ് ഇതുവരെ കാണാത്ത അത്ഭുത കാഴ്ചകളാണ് പാരീസ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചനകള്‍. സെൻ നദിയിലൂടെയാവും കായിക താരങ്ങള്‍ എത്തുക. നദിയിലെ ആറുകിലോമീറ്ററില്‍ നൂറു ബോട്ടുകളിലായി 10,500 ഒളിമ്ബിക് താരങ്ങള്‍ അണിനിരക്കും.
മൂന്നുമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ചടങ്ങില്‍ അദ്‌ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ആരൊക്കെയാവും ചടങ്ങിന് ആവേശം പകരുക എന്നതുള്‍പ്പടെയുള്ള കാര്യങ്ങളെല്ലാം രഹസ്യമാക്കിവെച്ചിരിക്കുകയാണ്. ലേഡി ഗാഗ ഉള്‍പ്പെടെയുള്ള പ്രമുഖർ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചനകള്‍. സുരക്ഷാഭീഷണിയുള്ളതിനാല്‍ വിവരങ്ങള്‍ പുറത്തുവിടാത്തത്.
ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് ഒളിമ്ബിക്‌സിന്റെ ആർട്ട് ഡയറക്ടർ. ഫ്രഞ്ച് സംസ്‌കാരം ഒരു കണ്ണാടിയിലെന്നപോലെ സെൻനദിയില്‍ തെളിയും. നാലായിരം നർത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും. ടിക്കറ്റു വച്ചാണ് ഉദ്ഘാടനച്ചടങ്ങിലേക്കു പ്രവേശനം.സംഘാടക സമിതി വിതരണം ചെയ്യുന്ന ടിക്കറ്റിന് 1600 യൂറോ (ഏകദേശം 1.48 ലക്ഷം രൂപ) മുതല്‍ 3000 യൂറോ (ഏകദേശം 2.76 ലക്ഷം രൂപ) വരെ മുടക്കണം. ടിക്കറ്റില്ലാതെ നദിക്കരയില്‍ നിന്നോ ഇരുന്നോ ചടങ്ങ് കാണാനാവില്ല. ടിക്കറ്റില്ലാത്തവർക്കായി പാരിസ് നഗരത്തിലെ ബിഗ് സ്ക്രീനുകളില്‍ ഉദ്ഘാടനച്ചടങ്ങ് പ്രദർശിപ്പിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m