ലോക യുവജനസംഗമം 2023ന് പോർച്ചുഗലിലെ ലിസ്ബണിൽ പ്രൗഢഗംഭീരം തുടക്കം. മുഖ്യ വേദികളിൽ ഒന്നായ പാർക്ക് എഡ്വേർഡോ ഏഴാമൻ വേദിയിൽ ലിസ്ബൺ പാത്രിയാർക്കീസ് കർദിനാൾ മാനുവൽ ക്ലെമെന്റെയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് 37-ാമത് ലോക യുവജന സംഗമം ഔദ്യോഗികമായി ആരംഭിച്ചത്.
ലക്ഷകണക്കിന് യുവജനങ്ങൾ പങ്കെടുത്ത ദിവ്യബലിയിൽ ജനതകളുടെ സുവിശേഷ വത്ക്കരണത്തിനായുള്ള തിരുസംഘം പ്രോ പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ ഉൾപ്പെടെ നിരവധി കർദിനാൾമാരും ബിഷപ്പുമാരും വൈദീകരും സഹകാർമികരായി. പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസ ദിവ്യബലിയിൽ സന്നിഹിതനായിരുന്നു.
ലോക ജനത അവരവരുടെ രാജ്യങ്ങളുടെ പതാകകളുമായി അണിനിരന്നപ്പോൾ ‘എഡ്വേർഡോ ഏഴാമൻ പാർക്ക്’ യുവജനക്കടലായി മാറി. അവിടെ പ്രത്യേകം നിർമിച്ച പവലിയനിലാണ് അൾത്താര ഒരുക്കിയത്.പോർച്ചുഗീസ് ഭാഷയിൽ അർപ്പിച്ച ദിവ്യബലിയിൽ ലാറ്റിൻ ഭാഷയിലുള്ള പ്രാർത്ഥനകളും ഉൾപ്പെടുത്തിയിരുന്നു. ലിസ്ബൺ രൂപതയിൽ നിന്നുള്ള ഒരു ആതിഥേയ കുടുംബം, പോളണ്ടിൽ നിന്നുള്ള ഒരു സന്നദ്ധപ്രവർത്തകൻ, ചിലി, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ, രണ്ട് പോർച്ചുഗീസ് അൾത്താർ ശുശ്രൂഷികൾ എന്നിവരാണ് ദിവ്യബലിമധ്യേ കാഴ്ചകൾ അർപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group