ജീവൻ പണയം വെച്ചും സത്യത്തിനുള്ള പോരാട്ടം തുടരുമെന്നും, നീതി ലഭിച്ചില്ലെങ്കിൽ രാജ്യത്തിനായി പൊരുതി നേടിയ മെഡലുകൾ ഗംഗയിൽ എറിയുമെന്നും ഗുസ്തിതാരങ്ങൾ.
ലൈംഗികാതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് താരങ്ങളുടെ കടുത്ത തീരുമാനം. വിയർപ്പൊഴുക്കി നേടിയ മെഡലുകൾക്ക് വിലയില്ലാതായെന്നും വൈകുന്നേരം ആറിന് ഹരിദ്വാറിൽ വച്ച് മെഡലുകൾ എറിഞ്ഞ് കളയുമെന്നും ബജരംഗ് പുനിയ വ്യക്തമാക്കി. ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ലെന്നും സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് പെരുമാറിയതെന്നും താരങ്ങൾ തുറന്നടിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group