വമ്പൻ മാറ്റങ്ങള്‍ മൈക്രോ ബ്ലോഗിങ് സൈറ്റിലെത്തുമെന്ന് നേരത്തെ ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടക്കമെന്നോണം പ്ലാറ്റ്ഫോമില്‍ വിഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യവും അവതരിപ്പിക്കാൻ പോവുകയാണ്.
എക്‌സ് സി.ഇ.ഒ ലിൻഡ യാക്കാരിനോയാണ് പുതിയ സവിശേഷതയെ കുറിച്ചുള്ള സൂചന നല്‍കിയിരിക്കുന്നത്.
സി.എൻ.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വീഡിയോ കോള്‍ സംവിധാനം എക്‌സില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് അവര്‍ സംസാരിച്ചത്. ഫോണ്‍ നമ്ബറുകള്‍ പങ്കിടാതെ തന്നെ പ്ലാറ്റ്ഫോമിലൂടെ വിഡിയോ കോളുകള്‍ ചെയ്യാനാകും. അധികം വൈകാതെ തന്നെ ഈ ഫീച്ചര്‍ എക്‌സില്‍ വരുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പുതിയ സബ്‌സക്രിപ്ഷൻ നിരക്കുകള്‍, പേയ്‌മെന്റുകള്‍ തുടങ്ങി എക്‌സിന്റെ മറ്റ് ഫീച്ചറുകളെക്കുറിച്ചും ലിൻഡ സംസാരിച്ചു. വീഡിയോ കോള്‍ പ്രഖ്യാപനത്തിന് പിന്നാലെ എക്സ് ഡിസൈനര്‍ ആൻഡ്രിയ കോണ്‍വേ എക്സില്‍ പങ്കുവെച്ച പോസ്റ്റും ചര്‍ച്ചയായിട്ടുണ്ട്. ഇതും വീഡിയോ കോള്‍ ഫീച്ചറിനെ സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group