9,000 വർഷം പഴക്കമുള്ള ദേവാലയം ജോർദാൻ മരുഭൂമിയിൽ കണ്ടെത്തി

ഏകദേശം 9,000 വർഷം പഴക്കമുള്ള ദേവാലയം ജോർദാനിലെ കിഴക്കൻ
മരുഭൂമിയിൽ കണ്ടെത്തി.ജോർദാൻ-ഫ്രഞ്ച് പുരാവസ്തു ഗവേഷകരുടെ സംഘമാണ് നവീനശിലായുഗത്തിലേതെന്ന് കരുതപെടുന്ന ഈ ദേവാലയം കണ്ടെത്തിയിരിക്കുന്നത്.വളരെ പ്രശസ്തമായ മരുഭൂമി കൈറ്റ്‌സ് എന്നറിയപ്പെടുന്ന നിർമിതികൾക്ക് സമീപത്തായാണ് ഈ ദേവാലയം കണ്ടെത്തിയിരിക്കുന്നത്.
ഏകദേശം 9000 വർഷം പഴക്കമാണ് ഇതിന് കണക്കാക്കുന്നത്. എങ്കിലും കേടുപാടുകൾ ഒന്നും സംഭവിക്കാതെയാണ് ഈ ആരാധനാലയം കണ്ടെത്തിയിരിക്കുന്നത്. ആരാധനാലയത്തിന് അകത്ത് നിന്ന് കടൽ ഷെല്ലുകളും നരവംശ രൂപങ്ങളുള്ള ശിലാസ്തൂപങ്ങളും ബലിപീഠം, അടുപ്പ് മുതലായവയും കണ്ടെത്തിയിട്ടുള്ളതായി ജോർദാനിയൻ പുരാവസ്തു ഗവേഷകൻ വേൽ അബു അസീസ പറഞ്ഞു. പുതുതായി കണ്ടെത്തിയിരിക്കുന്ന ദേവാലയം ഈ നവീന ശിലായുഗത്തിലെ ജനങ്ങളുടെ പ്രതീകാത്മകമായ കലാ ആവിഷ്‌കാരം, ആത്മീയ സംസ്‌കാരം എന്നിവയിയിലേക്കുള്ള പഠനത്തിന് സഹായകമാകുമെന്നാണ് ഈ കണ്ടെത്തലിനെ കുറിച്ച് ഗവേഷകരുടെ വെളിപ്പെടുത്തൽ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group