കുമ്പസാര രഹസ്യം സംരക്ഷിച്ചാൽ 14 വർഷം തടവ്; പൗരോഹിത്യ ധർമ്മത്തെ വെല്ലുവിളിച്ച് സർക്കാരിന്റെ പുതിയ നിയമം

കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈദികർക്ക് മേൽ 14 വർഷം തടവുശിക്ഷ ചുമത്തുന്നതിനുള്ള നിയമം കൊണ്ടുവന്ന് ഹോങ്കോങ് സർക്കാർ.

മാർച്ച് എട്ടിന് പാസാക്കിയ നിയമത്തിലൂടെയാണ് കുമ്പസാരം എന്ന കൂദാശയുടെ മഹനീയതയും പവിത്രതയും ഹനിക്കുവാൻ വൈദികനെ നിർബന്ധിക്കുന്ന തരത്തിലുള്ള നിയമം സർക്കാർ കൊണ്ടുവന്നത്.

മാത്രമല്ല കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈദികരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതിനുള്ള നീക്കവും സർക്കാർ നടത്തുന്നു. ഹോങ്കോംഗ് ചട്ടങ്ങൾ അനുസരിച്ച്, രാജ്യദ്രോഹപരമായ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തുന്നവർക്കു മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാൾക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷ ലഭിക്കും. കൂടാതെ രാജ്യദ്രോഹപരമായ കാര്യങ്ങളിൽ മറ്റുള്ളവരുമായി ഗൂഢാലോചന നടത്തി എന്ന് തെളിഞ്ഞാൽ അയാൾക്ക് പത്തുവർഷം വരെ ശിക്ഷ നൽകാൻ വകുപ്പുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group