ഈ വർഷത്തെ മാർച്ച് ഫോർ മാർട്ടിയേഴ്സ്’ റാലി സെപ്തംബർ 24ന്.

ലോകത്താകമാനം പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അണിചേരുന്ന ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ റാലി സെപ്തംബർ 24ന്. പീഡിത ക്രൈസ്തവർക്കായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ ‘ഫോർ ദ മാർട്ടിയേഴ്സി’ന്റെ ആഭിമുഖ്യത്തിൽ വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിക്കുന്ന ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ൽ ആയിരങ്ങൾ അണിചേരും. ഇത് മൂന്നാം വർഷമാണ് ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ സംഘടിപ്പിക്കപ്പെടുന്നത്.

തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ന് തുടർച്ചയായി രണ്ടാം തവണയും വേദിയാകുന്നു എന്നതും സവിശേഷതയാണ്. നാഷണൽ മാളിൽനിന്ന് ഉച്ചതിരിഞ്ഞ് 3.00നാണ് മാർച്ച് ആരംഭിക്കുന്നത്. ഇത്തവണത്തെ റൂട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ വർഷത്തേതുപോലെ, വൈറ്റ്ഹൗസ് പിന്നിട്ട് ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ എത്തിച്ചേരാനാണ് സാധ്യത. തുടർന്ന്, മതപീഡനത്തിനിരയായ ക്രൈസ്തവരുടെയും അവർക്കുവേണ്ടി ശബ്ദിച്ചവരുടെയും സാക്ഷ്യങ്ങളും ഉണ്ടാകും.

ക്രൈസ്തവർക്കു നേരെയുള്ള മതപീഡനം ലോക ശ്രദ്ധയിൽ കൊണ്ടുവരിക എന്നതും റാലിയുടെ പ്രധാന ലക്ഷ്യമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group