മാര്‍ത്തോമ്മാ വിദ്യനികേതന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മാര്‍ത്തോമ്മാ പുരസ്കാരത്തിന്റെ പന്ത്രണ്ടാമത് ജേതാവായി ദൈവശാസ്ത്രരംഗത്ത് ഭാരതീയവും പൗരസ്ത്യവുമായ മേഖലകളില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയിട്ടുള്ള ദൈവശാസ്ത്ര പണ്ഡിതന് ഡോ. വര്‍ഗീസ് പാത്തിക്കുളങ്ങര സിഎംഐ തെരഞ്ഞെടുക്കപ്പെട്ടതായി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ഷീല്‍ഡും അടങ്ങുന്നതാണ് പുരസ്കാരം.
കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, ഡോ. റൂബിള്‍ രാജ്, ചങ്ങനാശേരി അതിരൂപതാ പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.ദനഹാ സര്‍വീസിന്റെ സ്ഥാപകനും സംഘാടകനുമായ അദ്ദേഹം സുറിയാനി ഉറവിടങ്ങളില്‍ നിന്ന് മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും തര്‍ജ്ജമ ചെയ്ത് പല പ്രാർത്ഥനാ ഗ്രന്ഥങ്ങളും ഈ പ്രസിദ്ധീകരണ സംവിധാനം വഴി സഭാസമൂഹത്തിന് സമ്മാനിച്ചിട്ടുണ്ട്.
മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുനാള്‍ ദിനമായ നാളെ രണ്ടിന് മാര്‍ത്തോമ്മാ വിദ്യാനികതന് അങ്കണത്തില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പുരസ്കാര ദാനം നിര്‍വഹിക്കും.
കോതമംഗലം രൂപതാ വികാരിജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തിൽ സിമ്പോസിയം നയിക്കും. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group