കണ്ണൂര്‍: മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഇരുപതാം ചരമവാർഷികത്തിന്റെ സ്മരണയിലാണ് കേരളം. രാവിലെ എട്ട് മണിക്ക് കണ്ണൂർ പയ്യാമ്ബലം നായനാരുടെ സ്മൃതി കുടിരത്തില്‍ പുഷ്പാർച്ചന നടന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉള്‍പ്പെടെയുള്ളവർ നായനാർ അക്കാദമിയിലെ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കും.
ഇന്ന് ബർണശ്ശേരിയിലെ നായനാർ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നായനാരുമായി സംസാരിക്കാം എന്നതാണ് പ്രത്യേകത. അദ്ദേഹത്തിന്റെ ജന്മനാടായ കല്യാശ്ശേരിയിലും വൈകിട്ട് അനുസ്മരണ പരിപാടികള്‍ നടക്കും. 20 വർഷം മുൻപ് 2004 മേയ് 19 നാണ് നായനാര്‍ വിട്ടുപിരിഞ്ഞത്.
സ്കൂളില്‍ പഠിക്കുമ്ബോള്‍ത്തന്നെ നായനാര്‍ ബാലസംഘത്തിലൂടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ എത്തി. കല്യാശേരി ഹയർ എലിമെന്ററി സ്കൂളില്‍ ദളിത് കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തില്‍ എ കെ ജിയും കെ പി ആറുമൊത്ത് നായനാർ സമരത്തിനിറങ്ങി. 1940നു മുമ്ബുതന്നെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലും തുടർന്ന്, കമ്യൂണിസ്റ്റ് പാർടിയിലും എത്തിച്ചേർന്നു.
സംഘടനാ പ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. 1940 ഏപ്രിലിലെ തൊഴിലാളി പണിമുടക്ക് ആദ്യ ജയില്‍ വാസത്തിന് കാരണമായി. ശിക്ഷ കഴിഞ്ഞ് പുറത്തുവന്നശേഷം മൊറാഴ സംഭവത്തിലെ നേതാക്കളില്‍ ഒരാളായി. കെ പി ആറിനൊപ്പം മൊറാഴ പോരാട്ടത്തില്‍ മുൻനിരയിലുണ്ടായിരുന്ന നായനാർ കർണാടകത്തില്‍ ഈ ഘട്ടത്തില്‍ ഒളിവില്‍ പോയി.
കയ്യൂർ സമരത്തിലും നായനാർ പ്രതിയായി. ഇക്കാലയളവിലാണ് സുകുമാരൻ എന്ന വ്യാജപ്പേരില്‍ കേരളകൗമുദിയില്‍ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത്. പിന്നീട് ദേശാഭിമാനിയിലും പത്രപ്രവർത്തകനായി. സ്വാതന്ത്ര്യം കിട്ടുംമുമ്ബ് ആറുവർഷം ഒളിവുജീവിതം നയിച്ചു. റിവിഷനിസത്തിന് എതിരായ സമരത്തില്‍ ദേശീയ കൗണ്‍സിലില്‍നിന്ന് 1964ല്‍ ഇറങ്ങിപ്പോന്ന 32 സഖാക്കളില്‍ നായനാരുമുണ്ടായിരുന്നു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. 1970ല്‍ സിപിഎം മുഖമാസികയായി ചിന്ത മാറിയപ്പോള്‍ അതിന്റെ പത്രാധിപരായത് നായനാരായിരുന്നു. സി എച്ച് കണാരന്റെ നിര്യാണത്തെത്തുടർന്ന് 1972ല്‍ നായനാർ സംസ്ഥാന സെക്രട്ടറിയായി. 1980ല്‍ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് അദ്ദേഹം തുടർന്നു. 1992ല്‍ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ സ്ഥാനമൊഴിഞ്ഞു. സിപിഎം രൂപീകരണകാലം മുതല്‍ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന നായനാർ 1998ല്‍ പൊളിറ്റ് ബ്യൂറോ അംഗമായി. പാർട്ടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group