പാലക്കാട്: എംഡിഎംഎയുമായി യുവ നടൻ ഉള്‍പ്പെടെ രണ്ട് പേര്‍ പാലക്കാട് ഒലവക്കോടില്‍ അറസ്റ്റില്‍.
പട്ടാമ്പി സ്വദേശി ഷൗക്കത്തലി, പുലാമന്തോള്‍ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും 54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ആര്‍പിഎഫ് ക്രൈം ഇന്റലിജൻസ് അറിയിച്ചു.
പിടിയിലായ ഷൗക്കത്തലി നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നടനാകണമെന്നായിരുന്നു ആഗ്രഹം. വിശ്രമ വേളകള്‍ ആനന്ദകരമാക്കാൻ ആദ്യം കഞ്ചാവ് ഉപയോഗിച്ചു തുടങ്ങി. പിന്നീട് എംഡിഎംഎയിലേക്ക് ചുവടുമാറി. ഉറക്കം വരാതിരിക്കാനാണ് പ്രണവ് കഞ്ചാവ് വിട്ട് എംഡിഎംഎ ഉപയോഗിച്ചു തുടങ്ങിയത്. ഓട്ടോ മൊബൈല്‍ എൻജിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു പ്രണവ്. ലഹരി വാങ്ങാൻ പണം ഇല്ലാതെ വന്നതോടെയാണ് ഇരുവരും കടത്തുകാരായത്. പട്ടാമ്പിയിലെ ലഹരി ഇടപാട് സംഘമാണ് യുവാക്കളെ കാരിയര്‍മാരാക്കിയത്. ഒരു യാത്രയ്‌ക്ക് 15,000 രൂപ പ്രതിഫലം. യാത്രാ ചെലവ് വേറെ.
ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ മൊത്തക്കച്ചവടക്കാര്‍ എത്തിക്കുന്ന ലഹരി പട്ടാമ്പി കടത്ത് സംഘമാണ് ശേഖരിക്കുന്നത്. തുടര്‍ന്ന് എംഡിഎംഎ വില്‍പനക്കാരുമായി ഇടപാടുറപ്പിക്കും ഇതാണ് രീതി. ട്രെയിനില്‍ ഒലവക്കോടിറങ്ങി പട്ടാമ്പിയിലേക്ക് ബസ് കയറാൻ തുടങ്ങുമ്പോഴാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും ചേര്‍ന്ന് ഷൗക്കത്തലിയെയും പ്രണവിനെയും പിടികൂടിയത്. ബെംഗളൂരു – എറണാകുളം ഇന്റര്‍സിറ്റി ട്രെയിനിലാണ് പ്രതികള്‍ ലഹരി കടത്താൻ ശ്രമിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group