നാലാമത്തെ കുട്ടിക്ക് 10000 രൂപ പ്രഖ്യാപിച്ച് യുവാവ് മാതൃകയാകുന്നു..

അങ്കമാലി: ഇടവകയിലെ നാലാമത്തെ കുട്ടിയുടെ മുതൽ ജനനത്തോടനുബന്ധിച്ചു പതിനായിരം രൂപ ധനസഹായം പ്രഖ്യാപിച്ച യുവാവ് മാതൃകയാകുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ കോലഞ്ചേരി ക്വീന്‍ മേരി ഇടവകാംഗമായ ഊട്ടുപുരക്കൽ ജോജി എന്ന യുവാവാണ് വലിയ കുടുംബങ്ങൾക്ക് പ്രചോദനവുമായി രംഗത്തുവന്നിരിക്കുന്നത്.ഇത്തരമൊരു പദ്ധതി മനസ്സിൽ നേരത്തെ ഉണ്ടായിരുന്നു വെന്നും പാലാ ബിഷപ്പിന്റെ സർക്കുലർ കൂടി വന്നപ്പോൾ കാര്യങ്ങൾ കുറച്ചൂടെ എളുപ്പമായെന്നും ഇതുപോലെ ഉള്ള കാര്യങ്ങൾ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി ചെയ്യാൻ മറ്റുള്ളവർക്കും ഒരു പ്രചോദനം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ജോജി ഫേസ്ബുക്കില്‍ കുറിച്ചു.ഇത് സംബന്ധിച്ചു സന്നദ്ധത അറിയിച്ചുക്കൊണ്ട് കോലഞ്ചേരി ക്വീന്‍ മേരി ഇടവക വികാരിയായ ഫാ. സഞ്ജുവിന് കൈമാറിയ കത്തും ജോജി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group