ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ഛത്തീസ്ഗഡിൽ യുവാവ് കൊല്ലപ്പെട്ടു

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ഛത്തീസ്ഗഡിൽ യുവാവ് കൊല്ലപ്പെട്ടു.

ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ച ആദിവാസികൾക്കെതിരായ ആക്രമണങ്ങൾ അവസാനിക്കുന്നില്ലെന്നും ക്രൈസ്തവരോട് കടുത്ത വിവേചനം ഗ്രാമങ്ങളിൽ തുടരുന്നുവെന്നും വെളിപ്പെടുത്തുന്നത്തിനുള്ള ഒരു പുതിയ തെളിവാണ് 22 കാരനായ കോസ കവാസി എന്ന ക്രിസ്ത്യൻ യുവാവിന്റെ മരണം. ദർഭ നഗരത്തിനടുത്തുള്ള കപനാർ ഗ്രാമത്തിലെ ആളുകളുടെ ആക്രമണത്തിലാണ് കോസ കവാസി കൊല്ലപ്പെട്ടത്.

അമ്മാവൻ ദസ്രു കവാസിയും ബന്ധുവായ മഡിയയും ചേർന്ന് കോസയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കോസയുടെയും ഭാര്യയുടെയും മതംമാറ്റം അവരുടെ കുടുംബത്തിൽ അതൃപ്തിക്ക് കാരണമായിരുന്നു. അതിനെ തുടർന്നായിരുന്നു കൊലപാതകം. ക്രിസ്തു വിശ്വാസം സ്വീകരിച്ച ശേഷം കോസ താമസിച്ചിരുന്ന ഗ്രാമത്തിലെ ആൾക്കാർ അദ്ദേഹത്തെ പ്രദേശത്ത് നിന്ന് പുറത്താക്കാനും സ്വത്തുക്കൾ പിടിച്ചെടുക്കാനും ശ്രമിച്ചിരുന്നു. അമ്മാവൻ ദസ്രു കവാസി അവരോട് തങ്ങളുടെ മതത്തിലേക്ക് തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാസിക്കും കുടുംബത്തിനും അതിനായി സ്വത്തും വാഗ്ദാനം ചെയിരുന്നു.

ബന്ധുക്കളുടെ നിബന്ധനകൾക്ക് വഴങ്ങാൻ അദ്ദേഹം വിസമ്മതിച്ചപ്പോൾ, തർക്കം പരിഹരിക്കുന്നതിനായി ഒരു യോഗം ചേർന്നു. അതിൽ വിയോജിപ്പുള്ള രണ്ട് കക്ഷികൾക്ക് പുറമേ ഗ്രാമവാസികളും ഉണ്ടായിരുന്നു. മീറ്റിംഗിനിടെ സംഘർഷം വഷളായി, ദേഷ്യത്തിൽ ദസ്രുവും മകനും കോസ കവാസിയെ ആക്രമിക്കുകയും മരണപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞയുടൻ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group