ഒരു വർഷം മാത്രം വൈദികനായി സേവനമനുഷ്ഠിച്ച് , രക്തസാക്ഷിത്വo വരിച്ച യുവ വൈദികൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്.

തിരുപ്പട്ടം സ്വീകരിച്ച് ഒരു വർഷത്തിനുശേഷം രക്തസാക്ഷിത്വം വരിച്ച ഫാ.അക്വിലി പാസ്റ്റർ കാംബെറോ ഉൾപ്പെടെ നാലു വൈദികരെ നാളെ(ഒക്ടോബർ 30) വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തും.സ്പാനിഷ് ആഭ്യന്തരയുദ്ധ കാലഘട്ടത്തിൽ മതപീഡനത്തിനിടെ രക്തസാക്ഷികളായിത്തീർന്നവരാണ് ഈ വൈദികർ. ഇവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു ഫാ. അക്വിലി പാസ്റ്റർ കാംബെറോ.ആഭ്യന്തരയുദ്ധത്തിന് ഒരു വർഷം മുമ്പ് വൈദികനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം ക്രിസ്തുവിനെ ത്യജിക്കാത്തതി പേരിൽ രക്തസാക്ഷിയായിത്തീരുകയായിരുന്നു.അധികാരികൾ അദ്ദേഹത്തെ സെമിനാരിക്കാരുടെ പ്രീഫെക്റ്റായി ബെയ്സയിലെ സെമിനാരിയിലേക്ക് അയച്ചു. പട്ടണത്തിലെ യുവാക്കളുമായി ബെയ്സ അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു. അവരെ പ്രാർത്ഥനാജീവിതത്തിൽ ആഴപ്പെടുത്താൻ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.

1936 -ൽ ആരംഭിച്ച മതപീഡനം, അദ്ദേഹത്തെ തന്റെ പ്രവർത്തികളിൽ നിന്നും പിന്തിരിപ്പിച്ചില്ല. ജൂലൈ 17 -ന് ആഭ്യന്തരയുദ്ധം ഔദ്യോഗികമായി ആരംഭിച്ചു. ആക്രമണങ്ങളെ തുടർന്ന് ജൂലൈ 20 -ന് സെമിനാരി അടച്ചു. ഫാ. അക്വിലിനോക്കും അദ്ദേഹത്തിന്റെ ആത്മീയ ഡയറക്ടറായിരുന്ന ഫാ. മാനുവലിനും ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം ലഭിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം, പട്ടാളക്കാർ വീട് ആക്രമിച്ച് വീടിന്റെ ഉടമയെയും മക്കളെയും വൈദികരെയും ജയിലിലേക്ക് കൊണ്ടുപോയി തടവിലാക്കി.1936 ആഗസ്റ്റ് 28 -ന്, യാതൊരു വിചാരണയും നടപടിയും കൂടാതെ ഫാ. അക്വിലിനോയെ ഒരു ട്രക്കിൽ ബെയ്സയിൽ നിന്ന് ഒമ്പതു കിലോമീറ്റർ അകലെയുള്ള സെറില്ലോ ഡെൽ ഐറിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് അദ്ദേഹം കൊല്ലപ്പെട്ടു. സന്തോഷവാനായി ക്രിസ്തുവിന്റെ നാമം ഉച്ചരിച്ചുകൊണ്ടാണ് അദ്ദേഹം മരണം വരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group