സെന്റ് ജോസഫ് വർഷത്തിൽ വ്യത്യസ്തമായ തീർത്ഥയാത്രക്ക് ഒരുങ്ങി യുവാക്കൾ

2021 വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുമ്പോൾ ഓസ്ട്രേലിയയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള തീർത്ഥാടന ദേവാലയങ്ങളിലുടെ വ്യത്യസ്തമായ രീതിയിൽ ബൈക്ക് യാത്രയ്ക്കൊരുങ്ങി ഒരു കൂട്ടം യുവാക്കൾ.ന്യൂ സൗത്ത് വെയില്‍സിലെ ബൈക്ക് റൈഡറായ ബ്രാങ്കോ പോള്‍ജാക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബൈക്കില്‍ മൂന്നു ദിവസം കൊണ്ട് 800 കിലോമീറ്റര്‍ സഞ്ചരിച്ച് വി. യൗസേപ്പിന്റെ നാമത്തിലുള്ള ഏഴു പള്ളികള്‍ സന്ദര്‍ശിക്കുന്നത്.അതിനായുള്ള “റൈഡ് ഫോര്‍ സെന്റ് ജോസഫ് ” എന്ന കാമ്പയിന്‍ ആരംഭിച്ചുകഴിഞ്ഞു.ജൂണ്‍ 11-നാണ് ഓട്ലിയിലെ സെന്റ് ജോസഫ് പള്ളിയില്‍നിന്ന് യാത്ര ആരംഭിക്കുന്നത്. ബുള്ളി, കംഗാരു വാലി, ഓറഞ്ച്, മെഗലോംഗ് വാലി എന്നിവിടങ്ങളിലെ പള്ളികള്‍ സന്ദര്‍ശിച്ച് കേമ്പര്‍ഡൗണില്‍ യാത്ര പൂര്‍ത്തിയാകും. കാര്‍കോറിലെ അമലോല്‍ഭവ മാതാ പള്ളിയും സംഘം സന്ദര്‍ശിക്കുന്നുണ്ട്.
നിരവധി പേരാണ് തീര്‍ഥാടനയാത്രയില്‍ പങ്കെടുക്കാന്‍ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group