സഭയിലും സമൂഹത്തിലും നന്മ ചെയ്യുന്നവരാകണം യുവജനങ്ങൾ : മാർ ജോർജ് ആലഞ്ചേരി

വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് സഭയിലും സമൂഹത്തിലും നന്മ ചെയ്യുന്നവരാകണം യുവജനതയെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ച് നടത്തിയ സീറോമലബാർ യൂത്ത് മൂവ്മെന്റിന്റെ(എസ്.എം. വൈ.എം.) ഗ്ലോബൽ സിൻഡിക്കേറ്റ് ഉ​ദ്​ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കേണ്ടത് ആ മനുഷ്യസ്നേഹിയുടെ കരുതലും, സ്നേഹവും ജീവിച്ചുകൊണ്ടാകണമെന്ന് അഭിവന്ദ്യ പിതാവ് അഭിപ്രായപ്പെട്ടു. ആധുനിക സാമൂഹിക സമ്പർക്ക മാധ്യമങ്ങളുടെ ഉപയോഗത്തിൽ ജാഗ്രതയുള്ളവരാകണമെന്നും ഇത്തരം മാധ്യമങ്ങളെ അപരന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും യുവതീയുവാക്കളെ കർദിനാൾ ഓർമിപ്പിച്ചു.

എസ്.എം.വൈ.എം. ഗ്ലോബൽ പ്രസിഡന്റ് അരുൺ ഡേവിസ് കല്ലേലി അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ലോകമെമ്പാടുമുള്ള സീറോമലബാർ യുവജനങ്ങളെ ഒരുമിപ്പിക്കുന്ന യുവജനസംഘടനയായി സീറോമലബാർ യൂത്ത് മൂവ്മെന്റ് വളരുമെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ മാർ പണ്ടാരശ്ശേരിൽ പ്രത്യാശ പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group