നീതിയും, സാഹോദര്യവും ഉറപ്പു വരുത്തുന്ന ഒരു ലോകത്തിനായി യുവജനങ്ങൾ യത്നിക്കുക : ഫ്രാൻസിസ് പാപ്പാ

നീതിയും, സാഹോദര്യവും ഉറപ്പുവരുത്തുന്ന ഒരു ലോകത്തിനായി യുവജനങ്ങൾ യത്നിക്കണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

തുർക്കിയിലെ അനറ്റോലിയ അപ്പസ്തോലിക വികാരിയേറ്റിന്റെ കീഴിലുള്ള വിവിധ സമൂഹങ്ങളിൽ നിന്നുള്ള യുവജനങ്ങളുടെ കൂട്ടായ്മയ്ക്ക് അയച്ച സന്ദേശത്തിലാണ് മാർപാപ്പായുടെ ഈ ഉദ്ബോധനം.

എല്ലായ്‌പ്പോഴും സന്തോഷത്തോടും പ്രതീക്ഷയോടും കൂടി മുന്നോട്ട് പോകാനും” “കൂടുതൽ നീതിയും സാഹോദര്യവും കൂടുതൽ മനോഹരവുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ” തങ്ങളെത്തന്നെ പ്രതിജ്ഞാബദ്ധരാക്കാനും പാപ്പാ യുവജനങ്ങളെ അഭിസംബോധന ചെയ്യുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രാർത്ഥിക്കുവാനും, പരസ്പരം അറിയുന്നതിനും, പങ്കുവയ്ക്കുവാനുമായി ഒത്തുചേരുന്ന നിമിഷങ്ങൾ ഏറെ സന്തോഷകരമാണെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m