കൊറോണ മഹമരിയെ തുടർന്നുണ്ടായ ലോക്കഡൗണിൽ ദേവാലയങ്ങൾ അടച്ചപ്പോൾ വിശ്വാസി സമൂഹത്തിന് വചനം പഠിക്കുവാനും, പങ്കുവെക്കുവാനും അവസരമൊരുക്കി ഫാദർ സനീഷ് പുതുപ്പറമ്പിൽ. ബെൽത്തങ്ങാടി രൂപതയിലെ മംഗലാപുരം സെന്റ് അൽഫോൻസാ ഫെറോന ചർച്ച് അസിസ്റ്റന്റ് വികാരിയായ ഫാദർ സനീഷ് ആണ് മലയാളം ഇംഗ്ലീഷ് കന്നഡ എന്നീ മൂന്ന് ഭാഷകളിൽ ദൈവവചനം പഠിക്കുവാൻ വിശ്വാസികൾക്ക് അവസരം ഒരുക്കിയിരിക്കുന്നത്. വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ദൈവവചനം പങ്കുവെച്ചുകൊണ്ടും വചനാധിഷ്ഠിത ക്വിസ് കോമ്പറ്റീഷൻ നടത്തിയും വ്യത്യസ്തമായ രീതിയിൽ ദൈവവചനം വിശ്വാസികളിലേക്ക് എത്തിക്കുകയാണ് ഈ യുവ വൈദികൻ. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന ഈ ബൈബിൾ പഠനത്തിൽ മുന്നൂറിലധികം ആൾക്കാരാണ് ഇതിനോടകംതന്നെ അംഗങ്ങളായിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group