തലശ്ശേരി അതിരൂപതയിലെ യുവവൈദികന്‍ ഫാ. ഷിൻസ് കുടിലിൽ ഷോക്കേറ്റ് മരിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയ കൊടിമരം ഇന്ന് വൈകീട്ട് അഴിച്ചുമാറ്റവേ ഹൈവോൾട്ടേജ് ലൈനിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. മുള്ളേരിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എടൂര്‍ ഇടവകാംഗമായ ഫാ. ഷിൻസ് മൂന്നു വര്‍ഷം മുന്‍പാണ് തിരുപ്പട്ടം സ്വീകരിച്ചത്.
ഇതിന് മുന്‍പ് ദേലംപാടി വികാരിയായും കുടിയാന്മല ഫാത്തിമ മാത പള്ളിയിലും നെല്ലിക്കാംപൊയിൽ സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിലും ചെമ്പൻതൊട്ടി, സെൻ്റ് ജോർജ് പള്ളിയിലും സഹവികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 മുതല്‍ മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരിന്നു. മൃതസംസ്കാര വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണെന്ന് തലശ്ശേരി അതിരൂപത അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….