”ഐ. ആം. ഓക്കെ, പെര്‍ഫെക്റ്റ് ഓക്കെ”പദ്ധതിയുമായി യുവര്‍ നെയ്ബര്‍ അസോസിയേഷന്‍

ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ
”യുവര്‍ നെയ്ബര്‍ അസോസിയേഷൻ,
വയനാട് ജില്ലാ സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ചുകൊണ്ട്
കോവിഡ് രോഗികള്‍ക്ക് കൗണ്‍സിലിംഗിലൂടെ മാനസിക ആരോഗ്യവും പ്രതീക്ഷയും നല്‍കുന്നതിന് വേണ്ടി ”ഐ ആം ഓക്കെ, പെര്‍ഫെക്റ്റ് ഓക്കെ”
എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.കോവിഡ് രോഗികള്‍ക്ക് ഫോണ്‍ കൗണ്‍സിലിംഗ് വഴി മനസിന് ധൈര്യവും പ്രതീക്ഷയും നല്‍കി രോഗത്തെ അതിജീവിക്കാന്‍ സഹായിക്കുക എന്നതാണ്
”ഐ ആം ഓക്കെ, പെര്‍ഫെക്റ്റ് ഓക്കെ”
പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്.ഡോക്ടര്‍മാര്‍, മനോരോഗ വിദഗ്ദര്‍, മനശാസ്ത്രജ്ഞര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, അധ്യാപകര്‍, പുരോഹിതന്മാർ, സന്യാസിനികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്.കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ ”യുവര്‍ നെയ്ബര്‍ അസോസിയേഷന്‍ സെക്രട്ടറി ഫാ. ലാല്‍ ജേക്കബ് പൈനുങ്കലിനെ 9495065656 നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍
ശ്രീ. അശോകന്‍ അറിയിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group