അപ്രതീക്ഷിതമായാണ് കേരളത്തെ തേടി പല പ്രകൃതി ദുരന്തങ്ങളും എത്തിയത്. പ്രളയം, ഉരുള്‍പൊട്ടല്‍ എന്നിവ ഉണ്ടാകാൻ പോകുന്നതിന്റെ എന്തെങ്കിലുമൊരു സൂചന ലഭിച്ചിരുന്നെങ്കില്‍ നൂറുകണക്കിന് ജീവനുകള്‍ ഇന്നും നമുക്കൊപ്പം ഉണ്ടായേനെ.
ഭൂകമ്ബങ്ങള്‍ സംബന്ധിച്ച് കൃത്യ സമയത്ത് അറിയിപ്പ് ലഭിച്ചാല്‍ മുൻകരുതല്‍ എടുക്കാൻ എളുപ്പമാണ്. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനും ഒപ്പമുള്ളവരെ രക്ഷിക്കാനും സാധിക്കും. ഇതിന് പുറത്തുനിന്ന് ആരുടെയും സഹായം ആവശ്യമില്ല. നിങ്ങളുടെ കയ്യിലുള്ള സ്‌മാർട്ട് ഫോണ്‍ മതി.
ഭൂകമ്ബം ഉണ്ടാകുന്നതിന് മുമ്ബ് മുന്നറിയിപ്പ് നല്‍കുന്ന ഒരു സുരക്ഷാ ഫീച്ചർ ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ ഫോണുകളില്‍ ഈ ഫീച്ചർ എങ്ങനെയാണ് ഓണ്‍ ചെയ്യേണ്ടത് എന്ന് നോക്കാം.
ആൻഡ്രോയിഡ് ഫോണുകളില്‍
ഫോണിന്റെ സെറ്റിംഗ്‌സ് എടുക്കുക.
അതില്‍ സേഫ്റ്റി ആൻഡ് എമർജൻസി എന്ന ഓപ്‌ഷ്ൻ ക്ലിക് ചെയ്യുക.
ശേഷം എർത്ത്‌ക്വേക്ക് അലർട്ട്‌സ് എന്ന ഓപ്‌ഷൻ ഓണ്‍ ആക്കുക.
നിങ്ങളുടെ ഫോണില്‍ സേഫ്റ്റി ആൻഡ് എമർജൻസി എന്ന ഓപ്‌ഷ്ൻ കണ്ടില്ല എങ്കില്‍ പകരം ഈ മാർഗം നോക്കുക.
ഫോണിന്റെ സെറ്റിംഗ്‌സ് എടുക്കുക.
അതില്‍ ലൊക്കേഷൻ ഓണ്‍ ചെയ്യുക.
ശേഷം എർത്ത്‌ക്വേക്ക് അലർട്ട്‌സ് എന്ന ഓപ്‌ഷൻ വരും അത് ഓണ്‍ ആക്കുക.
ഗൂഗിള്‍ പ്ലേ സ്റ്റോർ ഉള്ള എല്ലാ ഫോണുകളിലും ഈ ഓപ്‌ഷൻ ഉണ്ടായിരിക്കും. ചെറിയ ചില മാറ്റങ്ങള്‍ വരാൻ സാദ്ധ്യതയുണ്ട്.
ഐ ഫോണില്‍ ചെയ്യേണ്ടത്
ഫോണിലെ സെറ്റിംഗ്‌സ് ഓപ്‌ഷൻ എടുക്കുക.
അതില്‍ നോട്ടിഫിക്കേഷൻസ് എടുക്കണം.
സ്‌ക്രോള്‍ ചെയ്യുമ്ബോള്‍ താഴെ എമർജൻസി അലർട്ട്‌സ് എന്ന ഓപ്‌ഷൻ കാണാം. അത് ഓണ്‍ ചെയ്യുക.
ശ്രദ്ധിക്കുക
ഫോണിന്റെ നെറ്റും ലൊക്കേഷനും ഓണ്‍ ചെയ്‌തിരുന്നാല്‍ മാത്രമേ ഈ മുന്നറിയിപ്പ് ആൻഡ്രോയിഡ് ഫോണിലും ഐഫോണിലും ലഭിക്കുകയുള്ളു എന്ന കാര്യം പ്രത്യേകം ഓർക്കുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m