യുവജനങ്ങളാണ് സഭയുടെ ശക്തി : മാർ ജോസഫ് കല്ലറങ്ങാട്ട്

യുവജനങ്ങളാണ് സഭയുടെ ശക്തിയെന്ന് ഉദ്ബോധിപ്പിച്ച് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.

SMYM-KCYM സംഘടന രൂപതയിൽ സ്ഥാപിതമായതിന്റെ സുവർണ്ണജൂബിലി സമാപനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളാണ് സഭയുടെ ശക്തി, അവരാണ് സഭയെ മുൻപോട്ട് നയിക്കുന്നത് എന്ന് അഭിവന്ദ്യ പിതാവ് പറഞ്ഞു.

പാലാ സെൻ്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രൂപത പ്രസിഡന്റ് എഡ്വിൻ ജോസി അധ്യക്ഷത വഹിച്ചു. രൂപത ജനറൽ സെക്രട്ടറി മിജോ ജോയി സമ്മേളനത്തിന് സ്വാഗതം നൽകി. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തുകയും, കേരള ജലവിഭവവകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തുകയും, പാലാ രൂപതാ വികാരി ജനറാൾ വെരി റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group