കാർലോ യൂക്കറിസ്റ്റിക് യൂത്ത് ആർമി ഒരുക്കുന്ന യുവജന ധ്യാനം

ഈ വരുന്ന പെന്തക്കുസ്താ ദിനം ഒരു അനുഭവമാക്കി മാറ്റാൻ മെയ് 23 മുതൽ ജൂൺ മൂന്നാം തീയതി വരെ ലോകത്തിലെ ആദ്യ വെർച്വൽ സംഘടനയായ കാർലോ യൂത്ത് ആർമിയുടെ നേതൃത്വത്തിൽ ”ഇഗ് നൈറ്റിങ്ങ് ഫയർ കോൺഫ്രൻസ് ”എന്ന പേരിൽ യുവജന ധ്യാനം സംഘടിപ്പിക്കുന്നു. മെയ് 23 മുതൽ ജൂൺ രണ്ട് വരെ എല്ലാ ദിവസവും രാത്രി 8.30 മുതൽ 9.30 വരെയായിരിക്കും ധ്യാനം നടക്കുക. സിറോ മലബാർ, സിറോ മലങ്കര, ലത്തീൻ തുടങ്ങി കേരള കാത്തോലിക്കാ സഭയിലെ എല്ലാ യുവജനങ്ങൾക്കും വേണ്ടിയാണ് ഈ ധ്യാനം നടത്തപ്പെടുന്നത്. മെയ് ഇരുപത്തി മൂന്നാം തീയതി സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു കൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ,ഫാ.ബിനോയ് മുളവരിക്കൽ, ഫാ.ഷാജി തുമ്പേച്ചിറയിൽ,ഫാ.തോമസ് വാഴചേരിൽ, ഫാ.സിജോ പൊന്തൂക്കെൻ,ഫാദർ ജിസൻ വേങ്ങാശേരി,
ഫാ. ശാന്ത്‌ പുതുശ്ശേരി, ഫാ.സണ്ണി കുറ്റിക്കാട്ട്, ഫാ.ബെഞ്ചോ ചിട്ടാട്ടുകരക്കാരൻ, സിസ്റ്റർ സുനിത സി. എസ്.ആർ, സിസ്റ്റർ വിമല എസ്.സി.ജെ.ജി, ജസ്റ്റിസ് കുര്യൻ ജോസഫ്, തുടങ്ങിയവർ പന്ത്രണ്ട് ദിവസത്തെ ധ്യാനം നയിക്കും. സമാപന ദിവസം സിറോ മലബാർ സഭയുടെ കൂരിയ ബിഷപ്പായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. ”കാർലോ ഹബ്” യൂട്യൂബ് ചാനലിൽ ലൈവായി ധ്യാനം സംപ്രേഷണം ചെയ്യും. കൂടാതെ ഈ ലിങ്ക് YouTube channel പ്രവേശിച്ച് subscribe ചെയ്യുക https://youtube.com/channel/UCVurfBN0Kekp9OYwWTljxFg


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group