കോംഗോ: ശോഭനമായ ഭാവി സൃഷ്ടിക്കുന്നതിനായി പ്രയത്നിക്കാൻ കോംഗോയിലെ യുവാക്കളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.
അഴിമതി , ആക്രമണം തുടങ്ങിയവയിൽ നിന്ന് മാറി നിൽക്കണമെന്നും തലസ്ഥാനമായ കിൻഷാസയിലെ രക്തസാക്ഷി മൈതാനത്ത് തടിച്ചു കൂടിയ യുവാക്കളോട് മാർപാപ്പ പറഞ്ഞു. 80,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയം ബുധനാഴ്ച രാത്രി കൊണ്ടുതന്നെ നിറഞ്ഞു കവിഞ്ഞിരുന്നു.സഭയ്ക്കും രാജ്യത്തിനും വേണ്ടി മികച്ച ഭാവി സൃഷ്ടിക്കാൻ പ്രയത്നിക്കണമെന്ന് പാപ്പ യുവജനങ്ങളെ ഓർമ്മപ്പെടുത്തി.
കോംഗോയിൽ സേവനം ചെയ്യുന്ന ജസ്യൂട്ട് വൈദികരുമായി മാർപാപ്പ വ്യഴാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച കിൻഷാസ വിമാനത്താവള പരിസരത്ത് മാർപാപ്പ നടത്തിയ ദിവ്യബലിയിൽ പത്തുലക്ഷത്തിലേറെ പേർ പങ്കെടുത്തിരുന്നു.
പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായ കിഴക്കൻ കോംഗോയിലെ കലാപത്തിന്റെ ഇരകളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി. മനുഷ്യരാശിക്കു മൊത്തം അപമാനമായ അക്രമങ്ങൾ നടത്തിയവരുടെ മനസ് ദൈവം മാറ്റുമെന്നും മാർപാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group