ശാരീരികവും മാനസികവുമായി അവശത അനുഭവിക്കുന്നവരുടെ പക്ഷത്തു നില്ക്കാന് ആഹ്വാനം ചെയ്ത് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ ആരംഭം കുറിക്കുന്ന ‘മദര്‍ തെരേസയോടൊപ്പം യൂത്ത് വാക്’ എന്ന ദശദിന കാരുണ്യോത്സവം ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങാവുമെന്നും വലിയ മാതൃകയാണെന്നും സീറോ മലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. പദ്ധതിക്ക് സഭയുടെ പൂര്‍ണപിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
പദ്ധതിയുടെ ഗ്ലോബല്‍തല ഉദ്ഘാടനം എറണാകുളം കുസുമഗിരി സെന്ററില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാ കോണ്‍ഗ്രസിന്റെ നൂറ്റിനാലാം വാര്‍ഷികവേളയില്‍ 104 ജീവകാരുണ്യ സെന്ററുകളില്‍ യുവജനങ്ങള്‍ കടന്നുചെല്ലുകയും കൂടെയുണ്ട് എന്ന സന്ദേശം നല്‍കുകയും ചെയ്യുന്ന ഈ പദ്ധതി മദര്‍ തെരേസയുടെ ജന്മദിനമായ 26 മുതല്‍ മദര്‍ തെരേസ ഓര്‍മ്മ ദിവസമായ സെപ്റ്റംബര്‍ അഞ്ച് വരെയാണ് നടക്കുക.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. കാരുണ്യോത്സവത്തോടനുബന്ധിച്ച് കുസുമഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ടെല്‍മയെ മാര്‍ വാണിയപുരക്കലും ബിജു പറയന്നിലവും ചേര്‍ന്ന് പൊന്നാടയണിയിച്ചും പ്രശസ്തി പത്രം നല്‍കിയും ആദരിച്ചു. രൂപതാ തല കാരുണ്യോത്സവങ്ങളില് തെളിയിക്കാനുള്ള സ്നേഹദീപങ്ങള്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഗ്ലോബല്‍ സെക്രട്ടറി ട്രീസ ലിസ് സെബാസ്റ്റ്യന്‍ യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ബിനു ഡൊമിനിക്, സിജോ ഇലന്തൂര്‍, അനൂപ് പുന്നപ്പുഴ, ജോയ്സ് മേരി ആന്റണി എന്നിവര്‍ക്ക് കൈമാറി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group