ഇരിങ്ങാലക്കുട രൂപതയിൽ യുവജന വർഷം ഉദ്ഘാടനം ചെയ്തു

2022ൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച സിനാഡാത്മക സഭയുടെ നവീകരണ യത്നത്തിന്റെ പശ്ചാത്തലത്തിൽ കേരള കത്തോലിക്ക സഭയിൽ 2024 യുവജന വർഷമായിട്ട് ആചരിക്കുകയാണ്. യുവജന ശുശ്രൂഷയിൽ പുതിയ ഉണർവ് നൽകുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയിലും യുവജന വർഷം അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് തിരി തെളിയച്ച് ഉദ്ഘാടനം ചെയ്തു.

രൂപത വികാരി ജനറൽമാരും, വിവിധ സന്യാസ സഭകളുടെ പ്രൊവിൻഷ്യാളമ്മമാരും ഇരിങ്ങാലക്കുട രൂപതയിലെ യുവജന പ്രസ്ഥാനങ്ങളായ ജീസസ് യൂത്ത്, സിഎൽസി, കെസിവൈഎം എന്നീ സംഘടനകളുടെ ഡയറക്‌ടർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group