2021 വർഷത്തെ മനുഷ്യസാഹോദര്യത്തിനുള്ള സായിദ് അവാർഡ് ജേതാക്കളെ ബുധനാഴ്ച പ്രഖ്യാപിച്ചു. യുവത്വത്തിനും സമാധാനത്തിനുമാ യി പ്രവർത്തിക്കുന്ന ഇമാദ് സംഘടനയുടെ ഉപജ്ഞാതാവായ ലത്തീഫ ഇബ്ൻ സിയാറ്റൻ, യുണൈറ്റഡ് നേഷന്റെ ഒമ്പതാമത് സെക്രട്ടറി ജനറൽ ആയ അന്റോണിയോ ഗുട്ടറസ് എന്നിവരാണ് ഈ വർഷത്തെ അവാർഡിനർഹരായത്. ഫെബ്രുവരി നാലാം തീയതി വ്യാഴാഴ്ചയാണ് അന്തർദേശീയ മനുഷ്യ സഹോദര്യദിനമായി ദിനമായി ആചരിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി അവാർഡ് ദാനവും നടത്തപ്പെടും.
ബുധനാഴ്ച നടത്തിയ വെർച്ച്വൽ പ്രസ്സ് കോൺഫറൻസിലാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. 30 രാജ്യങ്ങളിൽ നിന്നുള്ള പ്രാദേശിക സാംസ്കാരിക സാമുദായിക നേതാക്കളിൽ നിന്നുള്ള ആളുകൾ അടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. പോർച്ചുഗീസ്കാരനും രാഷ്ട്രീയ പ്രവർത്തകനുമായ അന്റോണിയോ ഗുട്ടറസ് യുണൈറ്റഡ് നാഷന്റെ ഒൻപതാമത് സെക്രട്ടറി ജനറൽ ആയി പ്രവർത്തിക്കുന്നതോടൊപ്പം മഹാമാരിയുടെ പശ്ചാത്തലത്തിൽ സമൂഹ നന്മയ്ക്കുവേണ്ടി ശബ്ദമുയർത്തിയ ആൾ കൂടിയാണ്.
യുവത്വത്തിനും സമാധാനത്തിനുമായുള്ള ഇമാദ് സംഘടനയുടെ ഉപജ്ഞാതാവായ ലത്തീഫ ഇബ്ൻ സിയാറ്റൻ മൊറോക്കോ സ്വദേശിയാണ്. ലത്തീഫയുടെ അഞ്ച് മക്കളിൽ ഒരാളായ ഇമാദ് ഒരു തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പിന്നീട് ലത്തീഫ മകന്റെ സ്മരണയിൽ ലോകമെങ്ങും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യുവജനങ്ങൾക്കായി സംഘടന രൂപീകരിച്ച് ലോകസമാധാനത്തിനായി പ്രവർത്തിച്ചുവരുന്നു. ഇരുവരും അവാർഡ് നേടിയതിലുള്ള കൃതജ്ഞതയും സന്തോഷവും അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group