ബംഗളൂരു: സീറോ മലബാർ സഭയിലെ സന്യാസ സമൂഹങ്ങളുടെ സുപ്പീരിയേഴ്സ്, മേജർ സുപ്പീരിയേഴ്സ് എന്നിവരുടെ റിലീജിയസ് കോൺഫറൻസ് ബംഗളൂരു ധർമാരാം കോളജിൽ നടന്നു. മാണ്ഡ്യ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കേരളത്തിനു പുറത്തു നടന്ന ആദ്യ സീറോ മലബാർ റിലീജിയസ് കോൺഫറൻസിൽ കേരളത്തിലെ വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നും 130 ഓളം പ്രതിനിധികൾ പങ്കെടുത്തു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസഫ് അരുമച്ചാടത്ത്, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ഫാ. ബോബി ജോസ് കട്ടിക്കാട്, കുര്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group