ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളിൽ 36 ക്രൈസ്തവര്‍ക്ക് ദാരുണന്ത്യം

ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളിൽ 36 ക്രൈസ്തവര്‍ക്ക് ദാരുണന്ത്യം

maa112

നൈജീരിയയിലെ മകുർദി രൂപത പരിധിയില്‍ ഫുലാനി ഹെര്‍ഡ്മാന്‍ തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളിൽ 36 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.

ആക്രമണങ്ങളുടെ വിവരങ്ങള്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡാണ് (ACN) പുറംലോകത്തെ അറിയിച്ചത്.

ഗ്വെർ വെസ്റ്റിലെ ആൻഡോണയിൽ  നടന്ന ആക്രമണത്തിൽ മാത്രം 20 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി രൂപത അറിയിച്ചു. ജിംബയിലെ ആക്രമണത്തിൽ സുരക്ഷ സേന പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മകുർദി രൂപതയുടെ അന്താരാഷ്ട്ര ഉപദേശക സമിതിയുടെ ചെയർമാൻ ഫാ. ഒലിവർ ഒർട്ടീസ് പറഞ്ഞു. സായുധധാരികളായ ഫുലാനി-ജിഹാദിസ്റ്റുകൾ വെടിവെപ്പുമായി സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. നിരവധി കുടുംബങ്ങള്‍ പലായനം ചെയ്തു. അനേകം പേരുടെ കൃഷി നശിപ്പിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)