ബൈഡനെതിരെ വിമർശനവുമായി വാഷിംഗ്ടൺ കർദിനാൾ..

വാഷിംഗ്ടൺ ഡിസി : അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഗർഭച്ഛിദ്ര അനുകൂല നിലപാടുകൾക്കെതിരെ വിമർശനവുമായി വാഷിംഗ്ടൺ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വിൽട്ടൻ ഗ്രിഗറി.ഗർഭധാരണ നിമിഷം മുതൽ അമ്മയുടെ ഉദരത്തിലുള്ളത് ഒരു മനുഷ്യ ജീവനാണെന്നാണ് സഭ പഠിപ്പിക്കുന്നതെന്നും എന്നാൽ
സഭയുടെ പ്രബോധനങ്ങളല്ല പ്രസിഡന്റ് ജോ ബൈഡൻ ഉയർത്തിപ്പിടിക്കുന്നതെന്നും കർദിനാൾ പറഞ്ഞു.അമേരിക്കൻ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തത് മുതൽ ഭ്രൂണഹത്യ അനുകൂല നിലപാടിന്റെ പേരിൽ അദ്ദേഹത്തിന് വിശുദ്ധ കുർബാന നിഷേധിക്കണമെന്ന ആവശ്യം വിശ്വാസികളുടെ ഭാഗത്തുനിന്ന് ശക്തമായി ഉണ്ടായപ്പോൾ ഗ്രിഗറി ബൈഡന് വിശുദ്ധ കുർബാന നൽകുന്നത് തുടരും എന്ന നിലപാടാണ് ആർച്ച് ബിഷപ്പ് വിൽട്ടൺ എടുത്തിരിന്നത്. എന്നാൽ ഇപ്പോൾ
ബൈഡനെ തള്ളി പറഞ്ഞും ഗര്‍ഭഛിദ്ര വിഷയത്തില്‍ സഭയുടെ പഠനം ഉയര്‍ത്തിപ്പിടിച്ചുമാണ് കർദ്ദിനാൾ വിൽട്ടൻ ഗ്രിഗറി രംഗത്തെത്തിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group